അബ്ദുള്ള മോഡിയും നരേന്ദ്രന്‍ കുട്ടിയും.
അബ്ദുള്ളക്കുട്ടിയെ ഗുജറാത്ത് മുഖ്യ മന്ത്രി ആക്കാനും, നരേന്ദ്ര മോഡിയെ കണ്ണൂര്‍ നിന്നും പാര്‍ലമെന്റിലേക്കു മല്‍സരിപ്പിക്കുവാനും BJP കേന്ദ്ര കമ്മിറ്റിയുടെ രഹസ്യ യോഗത്തില്‍ തീരുമാനിച്ചതായറിയുന്നു. ഒരു നിബന്ധന മാത്രമേ BJP മുന്നോട്ടു വച്ചിട്ടുള്ളൂ. അവര്‍ പേരു പരസ്പരം മാറ്റണം. അബ്ദുള്ള മോഡിയെന്നും നരേന്ദ്രന്‍ കുട്ടിയെന്നുമായിരുക്കുമത്രെ പേരു മാറ്റം. ഗുജറാത്ത് മുഖ്യ മന്ത്രി ആകുന്നതോടേ അബ്ദുള്ള മോഡി, ഒരു ചരിത്ര പുരുഷനായി മാറും. കേരളത്തില്‍ നിന്നും ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്ന ചരിത്ര പുരുഷന്‍. നരേന്ദ്രന്‍ കുട്ടിക്കും അതു പോലെത്തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിക്കാം.
നരേന്ദ്രന്‍ കുട്ടിയെ BJP കണ്ണൂര്‍ മല്‍സരിപ്പിക്കുമ്പോള്‍ കേരളത്തിലുള്ള CPM കാര്‍ അടങ്ങിയിരിക്കുമെന്നു തോന്നുന്നുണ്ടോ...? അവരും കണ്ടെത്തും ചില ഉത്തരേന്ദ്യന്‍ ഉല്പന്നങ്ങളെ... നമുക്കു കാത്തിരിന്നു കാണാം.
നരേന്ദ്രന്‍ കുട്ടിയെ BJP കണ്ണൂര്‍ മല്‍സരിപ്പിക്കുമ്പോള്‍ കേരളത്തിലുള്ള CPM കാര്‍ അടങ്ങിയിരിക്കുമെന്നു തോന്നുന്നുണ്ടോ...? അവരും കണ്ടെത്തും ചില ഉത്തരേന്ദ്യന്‍ ഉല്പന്നങ്ങളെ... നമുക്കു കാത്തിരിന്നു കാണാം.
